സ്റ്റോക്ഹോം (സ്വീഡൻ): യുവേഫ ചാന്പ്യൻസ് ലീഗ് വനിതാ കിരീടം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്ക്. ഫൈനലിൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയെ 4-0നു തറപറ്റിച്ചാണ് ബാഴ്സലോണ കിരീടത്തിൽ മുത്തമിട്ടത്. ബാഴ്സയുടെ കന്നി ചാന്പ്യൻസ് ലീഗ് കിരീടമാണ്. ചെൽസി ഫൈനലിൽ പ്രവേശിക്കുന്നതും ഇതാദ്യമായിരുന്നു. എന്നാൽ, 2019ൽ ബാഴ്സലോണ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടം സ്വന്തമാക്കാൻ സാധിച്ചില്ല.
യുവേഫ വനിതാ ചാന്പ്യൻസ് ലീഗ് കിരീടം ഒരു സ്പാനിഷ് ക്ലബ് സ്വന്തമാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
യുവേഫ വനിതാ ചാന്പ്യൻസ് ലീഗ് കിരീടം ഒരു സ്പാനിഷ് ക്ലബ് സ്വന്തമാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.