ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവേഫ ചാന്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള പോരാട്ടം സജീവമാക്കി നിർത്തി യുവന്റസിനു ജയം. ഹോം മത്സരത്തിൽ അഞ്ച് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ 3-2ന് ഇന്റർ മിലാനെയാണ് അവർ കീഴടക്കിയത്. സീരി എ കിരീടം ഇതിനോടകം ഉറപ്പിച്ച ഇന്ററിനായി റൊമേലു ലുകാക്കു ഒരു ഗോൾ നേടിയപ്പോൾ ഒരെണ്ണം ജോർജിയൊ കിയെളിനിയുടെ സെൽഫിലൂടെ എത്തി. ക്രിസ്റ്റ്യാനൊ റൊണാൾഡോ (24’), ഹ്വാൻ കൗഡ്രാഡൊ (45+3’, 88 പെനൽറ്റി) എന്നിവരായിരുന്നു യുവെയ്ക്കായി വലകുലുക്കിയത്.
മറ്റു മത്സരങ്ങളിൽ നാപ്പോളി 2-0ന് ഫിയൊറെന്റീനയെയും റോമ അതേ വ്യത്യാസത്തിൽ ലാസിയോയെയും കീഴടക്കി.
ലീഗിൽ ഒരു മത്സരം ശേഷിക്കേ യുവന്റസ് (75 പോയിന്റ്) അഞ്ചാം സ്ഥാനത്താണ്. ഇന്റർ മിലാൻ (88), അത്ലാന്ത (78), നാപ്പോളി (76), എസി മിലാൻ (75) എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ആദ്യ നാല് സ്ഥാനക്കാർക്കാണ് യുവേഫ ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കു യോഗ്യത ലഭിക്കുക.