മാഡ്രിഡ്/ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീട പോരാട്ടം സൂപ്പർ ക്ലൈമാക്സിലേക്ക്. ടൈറ്റിൽ റേസിലെ സെമി എന്നു വിശേഷിപ്പിക്കാവുന്ന 37-ാം റൗണ്ട് പോരാട്ടം ഇന്ന് അരങ്ങേറും.
ഇന്ത്യൻ സമയം രാത്രി 10.00നാണ് ലാ ലിഗയിൽ ആകെയുള്ള 38 മത്സരങ്ങളിലെ 37-ാം റൗണ്ട്. 10 മത്സരങ്ങൾക്ക് ഒരേ സമയം കിക്കോഫ്. കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുന്നത്. 36 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 80 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. റയൽ മാഡ്രിഡ് 78ഉം ബാഴ്സലോണ 76ഉം പോയിന്റ് വീതവുമായി കിരീട പോരാട്ട രംഗത്തുണ്ട്. 74 പോയിന്റുള്ള സെവിയ്യയാണ് നാലാം സ്ഥാനത്ത്. അടുത്ത ഞായറാഴ്ചയാണ് 38-ാം റൗണ്ട് പോരാട്ടം.
മാഡ്രിഡ് or ബാഴ്സലോണ
മാഡ്രിഡ് നഗരത്തിൽനിന്നുള്ള അത്ലറ്റിക്കോയും റയലും ബാഴ്സലോണയിൽനിന്നുള്ള എഫ്സി ബാഴ്സലോണ... ഈ മൂന്ന് ക്ലബ്ബുകളാണ് കിരീട പോരാട്ടത്തിന്റെ അവസാന പോരാട്ട രംഗത്തുള്ളത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയത് ടൈറ്റിൽ റേസിൽ ബാഴ്സയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. സെൽറ്റ വിഗൊയാണ് ഇന്ന് ബാഴ്സയുടെ ഹോം പോരാട്ടത്തിലെ എതിരാളി.
അവസാന റൗണ്ടിൽ ഐബറിനെയാണ് ബാഴ്സയ്ക്കു നേരിടേണ്ടത്. കോപ്പ ഡെൽ റെ കിരീടം സ്വന്തമാക്കിയതാണ് ഈ സീസണിൽ ബാഴ്സയുടെ നേട്ടം. 2018-19ലാണ് ബാഴ്സ അവസാനമായി ലാ ലിഗ കിരീടത്തിൽ മുത്തമിട്ടത്.
അത്ലറ്റിക്കോ മാഡ്രിഡിനും റയൽ മാഡ്രിഡിനും ഈ സീസണിൽ കിരീടം നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇരു ക്ലബ്ബുകൾക്കും ലാ ലിഗ അത്രമേൽ പ്രധാനമാണ്. നിലവിലെ ചാന്പ്യന്മാരാണ് റയൽ, അത്ലറ്റിക്കോ ആകട്ടെ 2013-14നുശേഷമുള്ള ആദ്യ കിരീടത്തിനായാണ് രംഗത്തുള്ളത്. ഇന്ന് അത്ലറ്റിക്കോ ഹോം മത്സരത്തിൽ ഒസാസുനയെ നേരിടുന്പോൾ റയൽ മാഡ്രിഡ് എവേ പോരാട്ടത്തിൽ ബിൽബാവൊയുമായി കൊന്പുകോർക്കും.
അടുത്ത ആഴ്ചത്തെ അവസന റൗണ്ടിൽ അത്ലറ്റിക്കോ മാഡ്രിഡ് എവേ പോരാട്ടത്തിൽ വയ്യഡോലിഡിനെയും റയൽ മാഡ്രിഡ് ഹോം മത്സരത്തിൽ വിയ്യാറയലിനെയും നേരിടും.