+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​ര​​മി​​ക്കു​​മെ​​ന്ന് ആ​​രു പ​​റ​​ഞ്ഞു: ഭു​​വ​​നേ​​ശ്വ​​ർ

മും​​ബൈ: ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ത​​ള്ളി​​ക്ക​​ള​​ഞ്ഞ് ഇ​​ന്ത്യ​​ൻ പേ​​സ​​ർ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ. ഭു​​വി ടെ​​സ്റ്റി​​ൽ​​
വി​​ര​​മി​​ക്കു​​മെ​​ന്ന് ആ​​രു പ​​റ​​ഞ്ഞു: ഭു​​വ​​നേ​​ശ്വ​​ർ
മും​​ബൈ: ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ത​​ള്ളി​​ക്ക​​ള​​ഞ്ഞ് ഇ​​ന്ത്യ​​ൻ പേ​​സ​​ർ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ. ഭു​​വി ടെ​​സ്റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ഇ​​ന്ന​​ലെ​​യാ​​ണ് പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്. ഇ​​തി​​നു പി​​ന്നാ​​ലെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ ഭു​​വ​​നേ​​ശ്വ​​ർ സാ​​ങ്ക​​ൽ​​പ്പി​​ക ക​​ഥ​​ക​​ൾ പ​​ട​​ച്ചു​​വി​​ട​​രു​​തെ​​ന്ന മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. ക്രി​​ക്ക​​റ്റി​​ന്‍റെ എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ലും ക​​ളി​​ക്കാ​​ൻ സ്വ​​യം ഉ​​ഴി​​ഞ്ഞു​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് താ​​ൻ എ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ഇ​​ന്ത്യ​​യു​​ടെ ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ടീ​​മി​​ൽ ഭു​​വ​​നേ​​ശ്വ​​ർ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഭു​​വ​​നേ​​ശ്വ​​ർ വി​​ര​​മി​​ക്കു​​ന്ന​​താ​​യു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ​​ന്ന​​ത്. ഇം​​ഗ്ല​​ണ്ടി​​ൽ മി​​ക​​ച്ച ടെ​​സ്റ്റ് പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച പേ​​സ​​റാ​​ണ് ഭു​​വി. 2014ലാ​​ണ് താ​​രം ആ​​ദ്യ​​മാ​​യി ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​ത്. അ​​ന്ന് അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 19 വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ലോ​​ഡ്സി​​ൽ ആ​​റു വി​​ക്ക​​റ്റ് വീ​​ഴ്ത്തി ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി. 2018 ജ​​നു​​വ​​രി​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു ഭു​​വ​​നേ​​ശ്വ​​റി​​ന്‍റെ അ​​വ​​സാ​​ന ടെ​​സ്റ്റ്. 21 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 63 വി​​ക്ക​​റ്റും 552 റ​​ണ്‍​സും നേ​​ടി​​യി​​ട്ടു​​ണ്ട്.