ലിസ്ബണ്‍: പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യനൊ റൊണാൾഡോ തന്റെ ആദ്യ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹത്തിന്റെ അമ്മ ഡൊളൊറെസ് അവീറൊ. അടുത്ത സീസണിൽ ലിസ്ബണ്‍ ക്ലബ്ബായ സ്പോർട്ടിംഗിലേക്ക് മടങ്ങിയെത്താൻ റൊണാൾഡോയോട് ആവശ്യപ്പെടുമെന്ന് ഡൊളൊറെസ് വ്യക്തമാക്കി. സ്പോർട്ടിംഗ് സിപി ആരാധകരോടാണ് ഡൊളൊറെസ് ഇക്കാര്യം അറിയിച്ചത്.
പോർച്ചുഗൽ പ്രീമിയർ ലീഗ് കിരീടം ഒന്‍പതു വർഷത്തിനുശേഷം സ്പോർട്ടിംഗ് നേടിയതിനു പിന്നാലെയായിരുന്നു ഡൊളൊറെസിന്റെ ഈ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയം. 2001-02 സീസണിനുശേഷം ആദ്യമായാണ് സ്പോർട്ടിംഗ് പോർച്ചുഗൽ ചാന്പ്യന്മാരാകുന്നത്. യുവേഫ ചാന്പ്യൻസ് ലീഗിന്റെ അടുത്ത സീസണിലേക്കും സ്പോർട്ടിംഗ് യോഗ്യത സ്വന്തമാക്കി. 2017-18 സീസണിനുശേഷം സ്പോർട്ടിംഗ് ചാന്പ്യൻസ് ലീഗ് യോഗ്യത നേടുന്നത് ഇതാദ്യമാണ്.
അതേസമയം, റൊണാൾഡോയുടെ നിലവിലെ ക്ലബ്ബായ യുവന്റസ് ഇതുവരെ ചാന്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചിട്ടില്ല. ഇറ്റാലിയൻ സീരി എയിൽ യുവന്റസ് അഞ്ചാം സ്ഥാനത്താണ്. ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാന്പ്യൻസ് ലീഗ് യോഗ്യത. ലീഗിൽ രണ്ട് മത്സരങ്ങൾകൂടി ശേഷിക്കുന്നുണ്ട്. യുവന്റസ് ആദ്യ നാലിൽ കടന്നില്ലെങ്കിൽ അടുത്ത സീസണ് ചാന്പ്യൻസ് ലീഗിൽ റൊണാൾഡോ ഉണ്ടാകില്ലെന്നു ചുരുക്കം. അങ്ങനെയെങ്കിൽ റൊണാൾഡോ ഇല്ലാത്ത ചാന്പ്യൻസ് ലീഗ് എന്ന ചരിത്രമാകും പിറക്കുക. ലയണൽ മെസി, നെയ്മർ, കൈലിയൻ എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം ചാന്പ്യൻസ് ലീഗിൽ പന്തു തട്ടുന്പോൾ റൊണാൾഡോയുടെ അഭാവം നിഴലിക്കും. ഈ സാഹചര്യത്തിലാണ് മകനെ സ്പോർട്ടിംഗിൽ കളിപ്പിക്കാൻ ശ്രമിക്കും എന്ന ഡൊളൊറെസിന്റെ വാക്കുകൾ പ്രസക്തമാകുന്നത്.
റൊണാൾഡോയ്ക്കൊപ്പം കളിക്കുക എന്നതാണ് തന്റെ ഇനിയുള്ള ആഗ്രഹമെന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പിഎസ്ജിയിലേക്ക് റൊണാൾഡോ എത്തുമെന്ന സൂചനയും ഇതിൽനിന്ന് ഉരുത്തിരിയുന്നു. എന്നാൽ, റൊണാൾഡോയെ സ്വന്തമാക്കാൻ പിഎസ്ജി ശ്രമിച്ചില്ലെങ്കിൽ അടുത്ത സീസണിൽ റൊണാൾഡോയ്ക്ക് ഏറ്റവും ഉചിതം സ്പോർട്ടിംഗ് ആണ്. 2002-03ൽ പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിലൂടെയാണ് റൊണാൾഡോ സീനിയർ കരിയർ ആരംഭിച്ചത്. യുവന്റസുമായുള്ള കരാർ റൊണാൾഡോയ്ക്ക് ശേഷിക്കുന്നുണ്ടെന്നതും വാസ്തവം.
റൊണാൾഡോ 100 +
ഇറ്റാലിയൻ സീരി എയിൽ യുവന്റസിനായി സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ 100 ഗോൾ എന്ന നാഴികക്കല്ലിൽ. സസോളൊയ്ക്കെതിരായ എവേ പോരാട്ടത്തിൽ യുവന്റസ് 3-1നു ജയിച്ചപ്പോൾ ഒരു ഗോൾ റൊണാൾഡോയുടെ വകയായിരുന്നു. അതോടെയാണ് യുവന്റസിനായി റൊണാൾഡോ 100 ഗോളിൽ എത്തിയത്.
മൂന്ന് രാജ്യങ്ങളിലായി മൂന്ന് ക്ലബ്ബുകൾക്കുവേണ്ടി 100+ ഗോൾ നേടുന്ന ആദ്യ ഫുട്ബോളർ എന്ന ചരിത്രനേട്ടം ഇതോടെ സിആർ7 സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പാനിഷ് ലാ ലിഗ ക്ലബ് റയൽ മാഡ്രിഡ് എന്നിവയ്ക്കായാണ് മുന്‍പ് റൊണാൾഡോ 100ൽ അധികം ഗോൾ നേടിയത്.