മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2020-21 സീസണ് കിരീടം പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക്. മൂന്ന് മത്സരങ്ങൾ ശേഷിക്കേയാണ് സിറ്റി കപ്പുറപ്പിച്ചത്. സിറ്റിയുടെ ചിര വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം മത്സരത്തിൽ 2-1നു ലെസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതാണ് അവരുടെ കിരീടധാരണം വേഗത്തിലാക്കിയത്. 35 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ മാഞ്ചസ്റ്റർ സിറ്റിക്ക് 80ഉം രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 70 പോയിന്റ് വീതമാണുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ സിറ്റി പരാജയപ്പെടുകയും യുണൈറ്റഡ് ജയിക്കുകയും ചെയ്താൽപോലും ടേബിളിന്റെ തലപ്പത്ത് ഇളക്കം സംഭവിക്കില്ല. സിറ്റിയുടെ ഏഴാം ലീഗ് കിരീടമാണിത്.
ഇന്ന് യുണൈറ്റഡ്, നാളെ സിറ്റി
യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധത്തെത്തുടർന്ന് സസ്പെൻഡ് ചെയ്ത ലിവർപൂളിനെതിരായ മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി 12.45ന് ആരംഭിക്കും. അതുകൊണ്ടുതന്നെ ടീമിൽ വൻ അഴിച്ചുപണിയുമായാണ് യുണൈറ്റഡ് ലെസ്റ്റർ സിറ്റിക്കെതിരേ ഇറങ്ങിയത്. ഈ മാസം അവസാനം നടക്കേണ്ട യുവേഫ യൂറോപ്പ ലീഗ് ഫൈനലും മുന്നിൽകണ്ട് താരങ്ങൾക്ക് വിശ്രമം അനുവദിച്ചായിരുന്നു യുണൈറ്റഡ് പരിശീലകൻ ഓല ഗണ്ണർ സോൾഷെയർ മത്സരത്തെ സമീപിച്ചത്.
കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി നാളെ ഇന്ത്യൻ സമയം രാത്രി 12.30ന് എവേ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡുമായി ഏറ്റുമുട്ടും. സിറ്റിക്ക് ഈ മാസം അവസാനം യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലുണ്ട്.