ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമായവരുടെ ഉടയവർ യാത്രയാകുന്നത് തുടരുന്നു. ഇന്ത്യൻ മുൻ പേസർ ആർ.പി. സിംഗാണ് ഈ ദുര്യോഗത്തിലേക്ക് അവസാനമെത്തിയത്. ആർ.പി. സിംഗിന്റെ പിതാവ് ശിവപ്രസാദ് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ ദിവസം മുൻ സ്പിന്നർ പീയൂഷ് ചൗളയുടെ പിതാവും അന്തരിച്ചിരുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് അമ്മയേയും സഹോദരിയേയും നഷ്ടമായപ്പോൾ ഐപിഎല്ലിൽ രാജസ്ഥാനു വേണ്ടി കളിച്ച ചേതൻ സക്കറിയയ്ക്ക് പിതാവിനെ നഷ്ടമായിരുന്നു.