നേപ്പിൾസ്: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തകർപ്പൻ ജയത്തോടെ നാപ്പോളി ചാന്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തി. നാപ്പോളി 5-1ന് ഉഡിനസിനെ തോൽപ്പിച്ചു. ജയത്തോടെ 73 പോയിന്റുമായി നാപ്പോളി രണ്ടാം സ്ഥാനത്തേക്കുകയറി.
കിരീടം ഉറപ്പിച്ച ഇന്റർ മിലാന് 85 പോയിന്റുണ്ട്. അത്ലാന്ത (72), എസി മിലാൻ (72), യുവന്റസ് (69) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
കിരീടം ഉറപ്പിച്ച ഇന്റർ മിലാന് 85 പോയിന്റുണ്ട്. അത്ലാന്ത (72), എസി മിലാൻ (72), യുവന്റസ് (69) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.