പാരീസ്: പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്കൊപ്പം കളിക്കണമെന്നതാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഫ്രഞ്ച് ക്ലബ്ബായ പാരി സാൻ ഷെർമയ്ന്റെ ബ്രസീൽ താരം നെയ്മർ. പിഎസ്ജിയുമായി നെയ്മർ 2025വരെ കരാർ നീട്ടിയിരുന്നു.
ഫുട്ബോൾ ലോകത്തെ നിലവിലെ മഹാരഥന്മാരായ ലയണൽ മെസി (ബാഴ്സലോണ), കൈലിയൻ എംബാപ്പെ (പിഎസ്ജി) എന്നിവർക്കൊപ്പം കളിച്ചു. ഇനി റൊണാൾഡോയ്ക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹം- നെയ്മർ പറഞ്ഞു. റൊണാൾഡോ പിഎസ്ജിയിലേക്ക് എത്തുമോ എന്നതാണ് ഇതോടെ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയം.
ഇറ്റാലിയൻ സീരി എ ക്ലബ്ബായ യുവന്റസിനൊപ്പമാണ് റൊണാൾഡോ ഇപ്പോൾ. സീരി എയിൽ ഈ സീസണിൽ നിരാശാജനകമായ പോരാട്ടം കാഴ്ചവച്ച യുവന്റസ് അടുത്ത സീസണ് ചാന്പ്യൻസ് ലീഗിൽ ഉണ്ടാകുമോ എന്ന കാര്യം സംശയത്തിലാണ്. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ്.