ടൂറിന്: തുടര്‍ച്ചയായ പത്താം സീരി എ ഫുട്ബോള്‍ കിരീടവും പ്രതീക്ഷിച്ചിറങ്ങിയ യുവന്റസിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ വരെ അപകടത്തിലായി. മൂന്നു മത്സരംകൂടിയുള്ളപ്പോള് ആദ്യ നാലില്‍ പോലുമില്ല. അഞ്ചാം സ്ഥാനത്താണു യുവന്റസ് ഇപ്പോള്‍. നിര്‍ണായക മത്സരത്തില്‍ യുവന്റസ് 3-0-ന് എസി മിലാനോടു തോറ്റു. ജയത്തോടെ മിലാന് മൂന്നാം സ്ഥാനത്തുമെത്തി. മറ്റ് മത്സരങ്ങളില്‍ അത്ലാന്ത 5-2ന് പാര്‍മയെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തു തിരിച്ചെത്തി. 70 പോയിന്റുള്ള നാപ്പോളിയാണു നാലാം സ്ഥാനത്ത്.
മിലാനുവേണ്ടി ബ്രാഹിം ഡയസ്, ആന്റെ റെബിച്ച്, ഫികായോ ടൊമോറി എന്നിവരാണു ഗോള്‍ നേടിയത്. 35 കളിയില്‍ മിലാണ് 72 പോയിന്റാണുള്ളത്. യുവന്റസിന് 69 പോയിന്റാണുള്ളത്.
45+1-ാം മിനിറ്റില്‍ ബ്രാഹിം മിലാനെ മുന്നിലെത്തിച്ചു. 56-ാം മിനിറ്റില്‍ മിലാനു പെനല്‍റ്റി ലഭിച്ചു. ഫ്രാങ്ക് കെസിയുടെ കിക്ക് വോയിചെക് സെസ്നി രക്ഷപ്പെടുത്തി. എന്നാല്‍ 78-ാം മിനിറ്റില്‍ റെബിച്ച് മിലാന് ലീഡ് നല്കി. 82-ാം മിനിറ്റില്‍ ടൊമോറി നിര്‍ണായക ജയത്തിലെ മൂന്നാം ഗോളും നേടി.
സാധാരണ വാശിയേറിയ പോരാട്ടം നടത്തുന്ന ഇരു ടീമും ആദ്യ പകുതിയില്‍ തണുപ്പന്‍ പ്രകടനമാണ് നടത്തിയത്. യുവന്റസിന്റെ അവസ്ഥ തീര്‍ത്തും മോശമായിരുന്നു. അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ യുവന്റസ് കളിക്കാര്‍ക്കായില്ല.
തുടര്‍ച്ചയായ മൂന്നാം സീരി എ സീസണിലും ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷ നിലനിര്‍ത്തി അത്ലാന്ത. പാര്മയ്ക്കെതിരേ അനായാസ ജയത്തോടെ 72 പോയിന്റുമായി അത്ലാന്ത രണ്ടാം സ്ഥാനത്തെത്തി. അത്ലാന്തയ്ക്കായി ലുയിസ് മ്യൂറല്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റസ് ലന് മാലിനോവ്സ്കി, മാത്യോ പെസിന, അലക്സി മിറാന്ചങ്ക് എന്നിവര്‍ ഓരോ ഗോളും നേടി. യുവാന്‍ ബ്രനേറ്റ, സൈമണ്‍ സോം എന്നിവരാണ് പാര്‍മയുടെ സ്കോറര്‍മാര്‍. പാര്‍മ നേരത്തെതന്നെ തരംതാഴ്ത്തപ്പെട്ട ടീമാണ്.
റോമ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു ക്രോട്ടോണിനെ പരാജയപ്പെടുത്തി. ബോര്‍ഹ മയ്യോറല്, ലോറന്‍സോ പെല്ലെഗ്രിനി എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹെന് റിക് മിഖ്തരായന് ഒരു ഗോളും നേടി. 58 പോയിന്റുമായി റോമ ഏഴാമതാണ്.