ഭാവ്നഗര്‍: ഐപിഎലില്‍ രാജസ്ഥാന് റോയല്‍സ് താരം ചേതന്‍ സകരിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഗുജറാത്തിലെ ഭാവ്നഗറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാഞ്ചിഭായി സകരിയയുടെ മരണം.
ചേതന്‍ സകരിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും രാജസ്ഥാന് റോയല്‍സ് ടീം ട്വിറ്ററിലൂടെ അറിയിച്ചു. “കാഞ്ചിഭായി സകരിയ കോവിഡിനെതിരായ പോരാട്ടത്തില്‍ കീഴടങ്ങിയത് വേദനിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ചേതന്‍ സക്കറിയക്കും കുടുംബത്തിനും പൂര്‍ണ പിന്തുണ നല്കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കും.’’ രാജസ്ഥാന് റോയല്‍സ് വ്യക്തമാക്കി.
ഐപിഎലില്‍ അരങ്ങേറ്റം കുറിക്കാനായി ചേതന്‍ എത്തിയത് സഹോദരന് നഷ്ടപ്പെട്ട വേദനയുമായാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുമ്പോഴാണ് ചേതന്റെ സഹോദരന് ആത്മഹത്യ ചെയ്തത്. എന്നാല്‍ മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ ചേതനെ അറിയിച്ചിരുന്നില്ല. ടൂര്‍ണമെന്റ് കഴിഞ്ഞപ്പോഴാണ് ചേതന്‍ ഈ വിവരം അറിയുന്നത്.
കോവിഡ് ബാധിച്ചു കുടുംബാംഗത്തെ നഷ്ടമായ രണ്ടാമത്തെ ക്രിക്കറ്ററാണ് ചേതന്‍. ഇന്ത്യയുടെ വനിതാ താരം വേദ കൃഷ്ണമൂര്‍ത്തിയുടെ അമ്മയും സഹോദരിയും മരിച്ചിരുന്നു.