മിലാന്: അലക്സിസ് സാഞ്ചസിന്റെ ഇരട്ട ഗോള്‍ മികവില്‍ ഇന്റര്‍ മിലാന് 5-1ന് സാംപഡോറിയയെ പരാജയപ്പെടുത്തി ഈ സീസണിലെ സീരി എ ഫുട്ബോള്‍ കിരീടനേട്ടം സ്റ്റൈലായിത്തന്നെ ആഘോഷിച്ചു.
കഴിഞ്ഞ ഞായറാഴ്ചതന്നെ മിലാന് 2020-21 സീസണിലെ കിരീടം ഉറപ്പിച്ചിരുന്നു. രണ്ടാമതുണ്ടായിരുന്ന അത്ലാന്തയുടെ പരാജയമാണ് ഇന്ററിനെ കിരീടത്തിലെത്തിച്ചത്. പതിനൊന്നു വര്‍ഷത്തിനുശേഷമാണ് ഇന്റര്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരാകുന്നത്. കിരീടം നേടിയശേഷം ഇന്ററിന്റെ ആദ്യ മത്സരമായിരുന്നു. നാലാം മിനിറ്റില്‍ റോബര്‍ട്ടോ ഗാഗ്ലിയാര്‍ഡിനി ഇന്ററിനെ മുന്നിലെത്തിച്ചു. 26, 36 മിനിറ്റുകളില്‍ സാഞ്ചസിന്റെ ഗോളുകളുമെത്തി. ഇതിനിടെ 35-ാം മിനിറ്റില്‍ കിയെറ്റ ബാള്‍ഡെ ഒരെണ്ണം തിരിച്ചടിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ കൂടി നേടി ഇന്റര്‍ വിജയം ആഘോഷിച്ചു. ആന്ദ്രെ പിനമോണ്ടിയും ലൗടാരോ മാര്ട്ടിനസുമാണു ഗോള്‍ നേടിയത്. 35 കളിയില്‍ ഇന്ററിന് 87 പോയിന്റാണുള്ളത്.
രണ്ടു ഗോള്‍ നേടിയ വിക്ടര്‍ ഒസിംഹെന്റെ മികവില്‍ നാപ്പോളി 4-1ന് സ്പെസിയയെ തോല്‍പ്പിച്ചു. ജയത്തോടെ നാപ്പോളി രണ്ടാം സ്ഥാനത്തെത്തി. 70 പോയിന്റാണ് നാപ്പോളിക്ക്.