മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിന്റെ റിഹേഴ്സൽ ഇന്ന് മാഞ്ചസ്റ്ററിൽ നടക്കും. ചാന്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഇന്ന് മുഖാമുഖം. ഇന്ന് ജയിച്ചാൽ പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക് ഉറപ്പിക്കാം. സിറ്റിയുടെ കിരീട ധാരണം ചെൽസിക്ക് വൈകിപ്പിക്കാൻ സാധിക്കുമോ എന്നാണ് അറിയേണ്ടത്.
ലീഗിൽ 34 മത്സരങ്ങളിൽനിന്ന് 80 പോയിന്റാണ് സിറ്റിക്കുള്ളത്. ഇന്ന് ജയിച്ചാൽ സിറ്റിയുടെ പോയിന്റ് 83ൽ എത്തും. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 33 മത്സരങ്ങളിൽ 67 പോയിന്റേയുള്ളൂ. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിലും യുണൈറ്റഡ് ജയിച്ചാലും 82 പോയിന്റിലേ എത്തൂ എന്നു ചുരുക്കം.