കൊച്ചി: പ്രതിരോധ താരം ദെനെചന്ദ്ര മെയ്തെയുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടി. 2024 വരെ ലെഫ്റ്റ് ബാക്ക് താരം ടീമില്‍ തുടരും. മണിപ്പുരില്‍നിന്നുള്ള ദെനെചന്ദ്ര (27) ട്രാവു എഫ്സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായി ആറു മത്സരങ്ങളും കളിച്ചു.