കോൽക്കത്ത: 14-ാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് കമന്ററിയിലൂടെ ലഭിച്ച തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് ഇന്ത്യൻ മുൻ താരം ലക്ഷ്മി രത്തൻ ശുക്ല. തന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ലക്ഷ്മി രത്തൻ ശുക്ലയുടെ ഈ സാന്പത്തിക സഹായം.
2021 സീസണ് ഐപിഎല്ലിൽ ബംഗാളി കമന്ററി ടീമിലെ അംഗമായിരുന്നു ലക്ഷ്മി രത്തൻ ശുക്ല. തൃണമൂൽ കോണ്ഗ്രസ് പ്രതിനിധിയായി 2016 മുതൽ 2021 വരെ പശ്ചിമ ബംഗാളിലെ കായിക, യുവജനകാര്യ മന്ത്രിയായിരുന്നു. ഇന്ത്യക്കായി മൂന്ന് ഏകദിനം കളിച്ചിട്ടുണ്ട്.