ചെന്നൈ: ആവശ്യക്കാർക്ക് എൻ95 മാസ്ക് വാങ്ങിക്കൊടുക്കാൻ തയാറാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. എൻ95 മാസ്ക്കുകളുടെ വില കൂടുതലാണെന്നു സമൂഹമാധ്യമത്തിലൂടെ ആരാധകന്റെ കമന്റിനു മറുപടിയായാണു വാങ്ങി നൽകാൻ തയാറാണെന്ന് അശ്വിൻ അറിയിച്ചത്.
എല്ലാവരും വാക്സിൻ സ്വീകരിക്കണം, ഇരട്ട മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. കോവിഡ് ക്ലസ്റ്ററാക്കി രാജ്യത്തെ മാറ്റാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം-ഇതായിരുന്നു അശ്വിന്റെ ട്വീറ്റ്. 70 രൂപയാണ് എൻ95 മാസ്ക്കിന്റെ വില. സാധാരണ സർജിക്കൽ മാസ്കിന് 10 രൂപയേ വില വരൂ. വരുമാനമില്ലാതെ, ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ആളുകൾ എങ്ങനെ ഈ വില താങ്ങും എന്നായിരുന്നു ആരാധകൻ അശ്വിനോടു ചോദിച്ചത്.