മാഡ്രിഡ്: കായികരംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരത്തിളക്കത്തിൽ ടെന്നീസ് ലോകം. മികച്ച പുരുഷ-വനിതാ താരങ്ങൾ ടെന്നീസ് ലോകത്തുനിന്ന്. മികച്ച പുരുഷ താരം സ്പെയിനിന്റെ റാഫേൽ നദാൽ, വനിതാ താരം ജപ്പാന്റെ നവോമി ഒസാക്ക.
2020 യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കിയ ഒസാക്ക, ടൂർണമെന്റിലുടനീളം വർണ വിവേചനത്തിനെതിരേ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഓരോ റൗണ്ടിലും അമേരിക്കയിൽ വർണവെറിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പേരുള്ള മാസ്ക് ധരിച്ചായിരുന്നു ഒസാക്ക എത്തിയിരുന്നത്. 2020 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസിലൂടെ നദാൽ 20 ഗ്ലാൻസ്ലാം എന്ന റോജർ ഫെഡററുടെ റിക്കാർഡിനൊപ്പം എത്തി. നദാലിന്റെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവുമായിരുന്നു. രണ്ടാം തവണയാണ് നദാൽ ലോറസിലെ മികച്ച കായികതാരമാകുന്നത്, 2011ലാണ് ആദ്യമായി പുരസ്കാരം സ്വന്തമാക്കിയത്. 2019ൽ മികച്ച അട്ടിമറി വിജയിക്കുള്ള പുരസ്കാരം നേടിയ ഒസാക്ക ആദ്യമായാണ് മികച്ച കായികതാരമായി തെരഞ്ഞെടുക്കപ്പെടുന്നത്.
യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയ ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക് ലോകത്തെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം സ്വന്തമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായിതാരത്തിനുള്ള പുരസ്കാരം ഫോർമുല വണ്‍ ചാന്പ്യനായ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണാണ്. ഏഴാം ചാന്പ്യൻഷിപ്പിലൂടെ റിക്കാർഡിലെത്തിയ ഹാമിൽട്ടണ്, 2020 സീസണിൽ ബ്ലാക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു.
മികച്ച സ്പോട്ടിംഗ് ഇൻസ്പിറേഷൻ പുരസ്കാരം ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിന്റെ ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സല നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗിനാണ്.