മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ടെന്നീസ് ക്വാർട്ടറിൽ സ്പാനിഷ് താരം റാഫേൽ നദാൽ ക്വാർട്ടറിൽ പുറത്ത്. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനോടു പരാജയപ്പെട്ടാണ് നദാൽ പുറത്തായത്, 6-4, 6-4. ലോറസ് പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനു മണിക്കൂറുകൾക്കുള്ളിലാണു നദാൽ അട്ടിമറിക്കപ്പെട്ടത്. ഓസ്ട്രിയൻ താരം ഡൊമിനിക് തീം അമേരിക്കയുടെ ജോണ്‍ ഇസ്നറിനെ കീഴടക്കി സെമിയിൽ പ്രവേശിച്ചു. സ്കോർ: 3-6, 6-3, 6-4.
വനിതാ സിംഗിൾസ് ഫൈനലിൽ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടിയും ബെലാറസിന്റെ അര്യാന സബലേങ്കയും ഏറ്റുമുട്ടും.
വനിതാ സിംഗിൾസ് ഫൈനലിൽ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടിയും ബെലാറസിന്റെ അര്യാന സബലേങ്കയും ഏറ്റുമുട്ടും.