മുംബൈ: 2021 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് കോവിഡ് മഹമാരിയെത്തുടർന്ന് അനിശ്ചിത കാലത്തേക്കു റദ്ദാക്കിയതോടെ കളിക്കാർ വീടുകളിലേക്കു മടങ്ങി. ഇംഗ്ലീഷ് താരങ്ങൾ നാട്ടിൽ വിമാനമിറങ്ങി. ഐപിഎല്ലിൽ ഉണ്ടായിരുന്ന 11 ഇംഗ്ലീഷ് താരങ്ങളിൽ എട്ടുപേർ ഇംഗ്ലണ്ടിലെ ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങി.
അതേസമയം, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ ഇന്ത്യയിൽ തുടരുകയാണ്. ഓസ്ട്രേലിയൻ താരങ്ങൾ മാലദ്വീപ്, ശ്രീലങ്ക വഴി സ്വദേശത്തേക്കു മടങ്ങാനാണു പദ്ധതിയിട്ടിരിക്കുന്നത്. ചില താരങ്ങൾ മാലദ്വീപിൽ എത്തി.
ഹസി പോസിറ്റീവ്
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകനും ഓസ്ട്രേലിയൻ മുൻ താരവുമായ മൈക്കൽ ഹസി കോവിഡ് പോസിറ്റീവ്. സിഎസ്കെ ബൗളിംഗ് പരിശീലകൻ എൽ. ബാലാജി കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതോടെ ഐപിഎലിനിടെ കോവിഡ് ബാധിച്ച കളിക്കാരുടെയും പരിശീലകരുടെയും എണ്ണം ആറ് ആയി. ഹസി കോവിഡ് പോസിറ്റീവ് ആയതിനാൽ ഇന്ത്യയിൽ തുടരും.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുണ്‍ ചക്രവർത്തി, സന്ദീപ് വാര്യർ, ഹൈദരാബാദ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്ര എന്നിവരാണ് കോവിഡ് ബാധിച്ച കളിക്കാർ. ഐപിഎലിലെ എട്ട് ടീമുകളിൽ നാലിലും കോവിഡ് റിപ്പോർട്ട് ചെയ്തതോടെയാണു ടൂർണമെന്റ് അനിശ്ചിതകാലത്തേക്കു നിർത്തിയത്.