ഗബ്ബാർ, ശിഖർ ധവാന്റെ വിളിപ്പേര്. ക്യാച്ച് എടുത്ത ശേഷം തുടയിൽ തട്ടി കൈ ഉയർത്തിയുള്ള ധവാന്റെ ആഹ്ലാദപ്രകടനം തന്നെ അതിന്റെ നേരുദാഹരണം. 2021 സീസണ് ഐപിഎലിൽ ശിഖർ ഗബ്ബാർ ധവാന്റെ റണ്‍ ശിക്കാർ തുടരുകയാണ്. 2019 സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിൽ എത്തിയതു മുതൽ ധവാന്റെ പ്രകടനം മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് ഒരു പടി മുന്നിലാണ്. സ്ട്രൈക്ക് റേറ്റും സ്ഥിരതയും സമന്വയിപ്പിച്ച ഇന്നിംഗ്സുകളാണ് ധവാനെ ഏവരിൽനിന്നും വ്യത്യസ്തമാക്കുന്നത്.
ഈ സീസണിലെ എട്ടാം മത്സരത്തിൽ പഞ്ചാബ് കിംഗിസിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനെ ഏഴ് വിക്കറ്റിന് ജയത്തിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ചത് 47 പന്തിൽ 69 റണ്‍സുമായി പുറത്താകാതെനിന്ന ധവാൻ ആയിരുന്നു. കളിയിലെ കേമനായത് 58 പന്തിൽ 99 റണ്‍സുമായി പുറത്താകാതെനിന്ന പഞ്ചാബ് താരം മായങ്ക് അഗർവാളായിരുന്നു എന്നത് ധവാന്റെ പ്രകടനത്തിന്റെ തിളക്കം കുറയ്ക്കുന്നില്ല. ഐപിഎൽ ചരിത്രത്തിൽ 99 നോട്ടൗട്ടിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടിവന്ന മൂന്നാമത് ബാറ്റ്സ്മാനായിരുന്നു മായങ്ക്. അപ്പൻഡിക്സ് ശസ്ത്രക്രിയയ്ക്കു വിധേയനായ കെ.എൽ. രാഹുലിനു പകരം ടീമിനെ നയിച്ചത് മായങ്ക് ആയിരുന്നു. സ്കോർ: പഞ്ചാബ് 166/6. ഡൽഹി 17.4 ഓവറിൽ 167/3.
2021 സീസണിൽ റണ്‍ വേട്ടയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ധവാൻ. എട്ട് മത്സരങ്ങളിൽനിന്ന് 134.27 സ്ട്രൈക്ക് റേറ്റോടെ 380 റണ്‍സ് ധവാൻ സ്വന്തമാക്കി. മൂന്ന് അർധ സെഞ്ചുറികൾ ഉൾപ്പെടെയാണിത്. 92 ആണ് ഏറ്റവും ഉയർന്ന സ്കോർ. സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം 2018ൽ ധവാൻ 16 മത്സരങ്ങളിൽനിന്ന് 497 റണ്‍സുമായി റണ്‍ വേട്ടയിൽ 10-ാമത് ആയിരുന്നു. 2019ൽ ഡൽഹിയിൽ എത്തിയപ്പോൾ ആ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 521 റണ്‍സുമായി റണ്‍ വേട്ടയിൽ നാലാം സ്ഥാനത്തേക്കുയർന്നു.
കഴിഞ്ഞ സീസണിൽ രണ്ട് സെഞ്ചുറിയുൾപ്പെടെ 618 റണ്‍സായിരുന്നു ധവാന്റെ ബാറ്റിൽനിന്നെത്തിയത്, സീസണിലെ റണ്‍ വേട്ടക്കാരിൽ രണ്ടാമനും. കഴിഞ്ഞ സീസണിൽ നിർത്തിയിടത്തുനിന്ന് തുടരുകയാണ് ധവാന്റെ റണ്‍ ശിക്കാർ. എട്ട് സിക്സും 43 ഫോറും ഈ സീസണിൽ ഇതുവരെ ധവാൻ പറത്തി, എട്ട് ക്യാച്ചും ഈ മുപ്പത്തഞ്ചുകാരൻ കൈപ്പിടിയിലൊതുക്കി. ധവാന്റെ ക്യാച്ചിംഗ് പാടവവും ഡൽഹിക്ക് കരുത്തേകുന്നു.
വിക്കറ്റ് വേട്ടക്കാർ
ഹർഷൽ പട്ടേൽ 7 17
ആവേഷ് ഖാൻ 8 14
ക്രിസ് മോറിസ് 7 14
രാഹുൽ ചാഹർ 7 11
റാഷിദ് ഖാൻ 7 10
റണ്‍ വേട്ടക്കാർ
ശിഖർ ധവാൻ 8 380
രാഹുൽ 7 331
ഡുപ്ലെസിസ് 7 320
പൃഥ്വി ഷാ 8 308
സഞ്ജു 7 277