മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് 2020-21 സീസണ് ഫുട്ബോൾ കിരീട പോരാട്ടത്തിനുള്ള ആദ്യ ടീമിനെ ഇന്നറിയാം. രണ്ടാം പാദ സെമിയിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ഫ്രഞ്ച് സംഘമായ പിഎസ്ജിയുമായി ഇന്ന് കൊന്പുകോർക്കും. പിഎസ്ജിയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ 2-1നു ജയിച്ച സിറ്റിക്കാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. ഇന്ന് 1-0നു പരാജയപ്പെട്ടാലും സമനിലയായാലും സിറ്റിക്ക് ഫൈനലിൽ പ്രവേശിക്കാം.
നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇംഗ്ലീഷ് സംഘമായ ചെൽസിയും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഏറ്റുമുട്ടും. റയലിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദം 1-1 സമനിലയായിരുന്നു.
നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇംഗ്ലീഷ് സംഘമായ ചെൽസിയും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഏറ്റുമുട്ടും. റയലിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദം 1-1 സമനിലയായിരുന്നു.