ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ ആടിയുലയുന്ന ഇന്ത്യക്ക് കൈത്താങ്ങുമായി ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും രംഗത്ത്. മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ടീം നീല ജഴ്സി വരും മത്സരങ്ങളിൽ അണിയുമെന്നും ഓക്സിജൻ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി സാന്പത്തിക സഹായം നൽകുമെന്നും ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലി അറിയിച്ചു. ആർസിബിക്ക് കോൽക്കത്തയ്ക്കെതിരേ ഇന്ന് മത്സരമുണ്ട്.
ഐപിഎൽ ഫ്രാഞ്ചൈസികളായ രാജസ്ഥാൻ റോയൽസ് 7.5 കോടി രൂപയും ഡൽഹി ക്യാപ്പിറ്റൽസ് 1.5 കോടി രൂപയും കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി സംഭാവന നൽകി. ഡൽഹിയുടെ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു.