മുംബൈ: കോവിഡ് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ അണിചേർന്ന് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ പാണ്ഡ്യ സഹോദരന്മാരായ ഹാർദിക്കും കൃണാലും. തങ്ങളുടെ കുടുംബം 200 ഓക്സിജൻ സിലിണ്ടർ നൽകുമെന്ന് ഹാർദിക് പാണ്ഡ്യ അറിയിച്ചു.
ഇന്ത്യയുടെ ഉൾനാടുകളിൽ ആളുകൾക്ക് ആവശ്യമായ രീതിയിൽ ഉപയോഗിക്കാനാണ് ഓക്സിജൻ സിലിണ്ടർ നൽകുന്നത്. കോവിഡ് മുന്നണിപ്പോരാളികൾക്ക് കൃതജ്ഞത അർപ്പിക്കുന്നതായും ഹാർദിക് പറഞ്ഞു.
ഇന്ത്യൻ മുൻ താരം സച്ചിൻ തെണ്ടുൽക്കർ, ഡൽഹി ക്യാപ്പിറ്റൽസിന്റെ ശിഖർ ധവാൻ, രാജസ്ഥാൻ റോയൽസിന്റെ ജയദേവ് ഉനദ്കട്, കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസീസ് താരം പാറ്റ് കമ്മിൻസ്, പഞ്ചാബ് കിംഗ്സിന്റെ നിക്കോളാസ് പുരാൻ, ഓസീസ് മുൻ താരം ബ്രെറ്റ് ലി തുടങ്ങിയവരും കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യൻ പോരാട്ടത്തിനു തങ്ങളുടേതായ സംഭാവ നൽകി.