ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ജയം. ഹോം മത്സരത്തിൽ ഫുൾഹാമിനെ 2-0ന് ചെൽസി കീഴടക്കി. മറ്റു മത്സരങ്ങളിൽ ആഴ്സണൽ 2-0ന് ന്യൂകാസിലിനെയും ആസ്റ്റണ്‍ വില്ല 2-1ന് എവർട്ടണിനെയും കീഴടക്കി.