കണ്ണൂർ: ചണ്ഡീഗഡിലെ മൊഹാലിയിൽ സമാപിച്ച 58-ാമത് ദേശീയ കേഡറ്റ്, സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്പത് സ്വർണമുൾപ്പെടെ 31 മെഡലുകൾ നേടി കേരളത്തിലെ സ്കേറ്റിംഗ് താരങ്ങൾ മിന്നും വിജയം കരസ്ഥമാക്കി.
15 വെള്ളിമെഡലും ഏഴ് വെങ്കല മെഡലും ഇതിലുൾപ്പെടും. റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വിവിധ മത്സരയിനങ്ങൾ നടത്തിയത്. സ്പീഡ് സ്കേറ്റിംഗ്: സ്വർണം- 3, വെള്ളി- 5, വെങ്കലം- 2. ഇൻലൈൻ ഫ്രീസ്റ്റൈൽ സ്കേറ്റിംഗ്: വെള്ളി- 4, വെങ്കലം- 2. ആർട്ടിസ്റ്റിക് സ്കേറ്റിംഗ്: സ്വർണം- 2, വെള്ളി- 1, വെങ്കലം -2. ഇൻലൈൻ ആൽപൈൻ: സ്വർണം -2, വെങ്കലം -1. റോളർ സ്കൂട്ടർ: സ്വർണം- 1, വെള്ളി-1. സ്കേറ്റ് ബോർഡിംഗ്: സ്വർണം -1, വെള്ളി -3, വെങ്കലം -1 എന്നിങ്ങനെ മെഡലുകൾ നേടിയാണ് കേരളം തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആദ്യമായിട്ടാണ് കേരളം ദേശീയ ചാമ്പ്യൻഷിപ്പിൽ ഇത്രയും മികച്ച വിജയം നേടുന്നത്.
മെഡൽ നേടിയ സ്കേറ്റിംഗ് താരങ്ങളെ കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിലെ മത്സരയിനമായ സ്കേറ്റ് ബോർഡിംഗ് വരുന്ന ഒളിമ്പിക്സിൽ കായികയിനമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.