മാഞ്ചസ്റ്റര്‍: ആദ്യം മുന്നിലെത്തുകയും പിന്നെ പിന്നിലാകുകയും ചെയ്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം പകുതിയില്‍ എഎസ് റോമയെ തകര്‍ത്തു. യുവേഫ യൂറോപ്പ ലീഗ് ഒന്നാംപാദ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 6-2നാണ് റോമയെ തകര്‍ത്തത്. ബ്രൂണോ ഫെര്‍ണാണ്ടസും എഡിന്‍സണ്‍ കവാനിയും ഇരട്ട ഗോള്‍ നേടിയപ്പോള്‍ പോള്‍ പോഗ്ബയും മേസണ്‍ ഗ്രീന്‍വുഡും ഓരോ ഗോള്‍ വീതം നേടി.
ഇരുടീമും ആദ്യപകുതിയുടെ തുടക്കത്തില്‍ത്തന്നെ ഗോളുകള്‍ നേടി. ഒമ്പതാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണ്ടാസിനെ മുന്നിലെത്തിച്ചപ്പോൾ 15-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലോറന്‍സോ പെല്ലെഗ്രിനി സമനില നേടി. 33-ാം മിനിറ്റിൽ എഡിന് സെക്കോ റോമയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ അഞ്ച് ഗോൾ നേടി യുണൈറ്റഡ് മത്സരം സ്വന്തമാക്കി.
ആഴ്സണലിനു തോല്‍വി
യൂറോപ്പയിലെ മറ്റൊരു സെമി ഫൈനലില്‍ വിയ്യാറയല്‍ 2-1ന് ആഴ്സണലിനെ തോല്‍പ്പിച്ചു. ഇരുടീമും പത്തുപേരുമായാണു മത്സരം പൂര്‍ത്തിയാക്കിയത്. മാനു ട്രിഗ്യൂറോസ്, റൗല് അല്ബിയോല് എന്നിവരുടെ ഗോളുകളില്‍ ആദ്യ പകുതിയില്‍ വിയ്യാറയല്‍ മുന്നിലെത്തി. 73-ാം മിനിറ്റില്‍ നിക്കോളസ് പെപെ പെനല്‍റ്റി വലയിലാക്കി വിയ്യാറയലിന്റെ ലീഡ് ചുരുക്കി.
രണ്ടാം പാദം വ്യാഴാഴ്ച ലണ്ടനിൽ നടക്കും.