പാരീസ്: ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കു മാഞ്ചസ്റ്റര്‍ സിറ്റി ഒരു പടി അടുത്തു. പാരീ സാന്‍ ഷെര്മയിനെതിരേ ആദ്യപാദ സെമി ഫൈനലില്‍ പിന്നില്‍ നിന്ന സിറ്റി കെവിന് ഡി ബ്രുയിന്, റിയാദ് മെഹ്റസ് എന്നിവരിലൂടെ രണ്ടെണ്ണം തിരിച്ചടിച്ച് 2-1നു ജയം സ്വന്തമാക്കി.
ആദ്യപകുതിയില്‍ മാര്‍ക്വിനോസിന്റെ ഹെഡറില്‍ പിഎസ്ജി മുന്നിലെത്തി. എന്നാല്‍ ഇടവേളയ്ക്കുശേഷം ഡി ബ്രുയിനും മെഹ്റസും എട്ട് മിനിറ്റിന്റെ ഇടവേളകളില്‍ ഗോള്‍ നേടിയതോടെ പിഎസ്ജിയുടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. എല്ലാ ടൂര്‍ണമെന്റിലുമായി സിറ്റിയുടെ തുടര്‍ച്ചയായ 18-ാമത്തെ എവേ ജയമാണ്. 77-ാം മിനിറ്റില്‍ ഇല്‍കി ഗുണ്ടോഗനെ ഫൗള്‍ ചെയ്തതിനു പിഎസ്ജി മധ്യനിരതാരം ഇദ്രിസ ഗ്യൂയെയ്ക്കു നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പിഎസ്ജി ആക്രമണത്തില്‍നിന്നു പിന്നോട്ടുവലിഞ്ഞു. അടുത്ത ചൊവ്വാഴ്ച മാഞ്ചസ്റ്ററില്‍ രണ്ടാംപാദ മത്സരം നടക്കും.
മത്സരത്തിന്റെ തുടക്കത്തില്‍ സിറ്റി പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ നെയ്മറുടെ നേതൃത്വത്തില്‍ പിഎസ്ജി കൂടുതല്‍ ആക്രമണകാരികളായി. രണ്ടു തവണ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്സണെ നെയ്മര്‍ പരീക്ഷിക്കുകയും ചെയ്തു.
15-ാം മിനിറ്റില്‍ മാര്‍ക്വിനോസ് ഹെഡറിലൂടെ സിറ്റിയുടെ വല കുലുക്കി. പരിക്കിനെത്തുടര്‍ന്ന് ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാര്‍ക്വിനോസ് കളിച്ചിരുന്നില്ല. എയ്ഞ്ചല്‍ ഡി മരിയ എടുത്ത കോര്ണറില്നിന്നാണു ഗോളെത്തിയത്.
രണ്ടാം പകുതിയില്‍ സിറ്റി കൂടുതല്‍ ആക്രമണകാരികളായി. 64-ാം മിനിറ്റില്‍ ഡി ബ്രുയിന് ഇംഗ്ലീഷ് ക്ലബ്ബിനു സമനില നല്കി. അലക്സാണ്ടര്‍ സിന്‍ചെങ്കോയുടെ കോര്‍ണറില്‍ ക്രോസിനു ശ്രമിച്ച ഡി ബ്രുയിന്റെ ഷോട്ട് കുത്തിത്തിരിഞ്ഞ് നവാസിനെ മറികടന്ന് വലയിലേക്കു കയറുകയായിരുന്നു. ഏഴു മിനിറ്റ് കഴിഞ്ഞ് നവാസിനെ കടന്ന് ഒരിക്കല്‍ക്കൂടി പന്ത് വലയിലെത്തി. മെഹ്റസിന്റെ ഫ്രീകിക്ക് പിഎസ്ജിയുടെ വലയില്‍.