ന്യൂഡല്‍ഹി: കോവിഡ്-19ന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ ശക്തമായതോടെ ഒളിമ്പിക്സിനുള്ള തയാറെടുപ്പുകള്‍ക്കു തിരിച്ചടിയായി. ഒളിമ്പിക്സിനു മുമ്പ് നടക്കേണ്ട അവസാന അന്താരാഷ്ട്ര ഷൂട്ടിംഗ് ടൂര്‍ണമെന്റ് വേണ്ടെന്നുവച്ചിരിക്കുകയാണ്. ലോക അത്ലറ്റിക്സ് റിലേയില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല.
മേയ് ഒന്നു മുതല്‍ രണ്ട് വരെ പോളണ്ടിലാണു ലോക അത്ലറ്റിക്സ് റിലേ. ഇന്ത്യയുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിക്കാര്‍ക്ക് വേള്‍ഡ് ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാനാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ബാഡ്മിന്റണ്‍ താരങ്ങള്‍ക്കു മലേഷ്യന്‍ ഓപ്പണില്‍ പങ്കെടുക്കാനാകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന്റെ ഗ്രേറ്റ് ബ്രിട്ടന് പര്യടനം മാറ്റിവച്ചിരിക്കുകയാണ്.
ഒളിമ്പിക്സിന് ഇനി രണ്ടു മാസം കൂടിയാണുള്ളത്. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഇന്ത്യക്കാരെ മറ്റ് രാജ്യങ്ങളെല്ലാം അകറ്റിനിര്‍ത്തുകയാണ്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചതോടെ ഇന്ത്യക്കാര്‍ക്കെതിരേ യാത്രാ വിലക്ക് വിദേശരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യാത്രാവിലക്ക് വന്നതോടെ ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് വിദേശപര്യടനങ്ങള്‍ നടത്താന്‍ പറ്റാത്ത അവസ്ഥയായി. ഇന്ത്യന്‍ പാസ്പോര്ട്ടുള്ളവരെ വിമാനങ്ങളില്‍ കയറ്റാന്‍ എയര്‍ലൈന്‍സുകള്‍ തയാറാകുന്നില്ല. പല അത്ലറ്റുകളെയും കോവിഡ് ബാധിച്ചു.
അനിശ്ചിതത്വത്തിലായവ
ബാക്കുവില്‍ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് മാറ്റിവച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ പ്രോ ലീഗ് പര്യടനം അനിശ്ചിതത്വത്തിലാണ്. ഗ്രേറ്റ് ബ്രിട്ടണെതിരേ ലണ്ടനിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഇതു മാറ്റിവച്ചിരിക്കുകയാണ്.
ഇന്ത്യക്കാര്‍ക്ക് മലേഷ്യ താത്കാലികമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ മലേഷ്യ ഓപ്പണില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്കാകില്ല. ഒളിമ്പിക്സ് യോഗ്യത നേടാന്‍ കിഡംബി ശ്രീകാന്തിനും സൈന നെഹ്വാളിനുമുള്ള അവസാന അവസരമായിരുന്നു. മേയ് 25 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യന്‍ ഗുസ്തിക്കാരെ ബള്‍ഗേറിയയിലെ സോഫിയയില്‍ നടക്കുന്ന ലോക ഒളിമ്പിക് ക്വാളിഫയറില്‍ പങ്കെടുപ്പിക്കാനുമാവില്ല. സോഫിയയിലേക്കുള്ള യാത്രയില്‍ ഇന്ത്യക്കാരുമായുള്ള വിമാനം ഇറക്കാന്‍ നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇന്ത്യക്കാര്‍ക്കു വിലക്കുമേര്‍പ്പെടുത്തി.