ന്യൂഡല്‍ഹി: കോവിഡ് റിലീഫ് ഫണ്ടിലേക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാന് റോയല്‍സ് 7.5 കോടി രൂപ നല്‍കും. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസം നേടുന്നവര്ക്കായുള്ള സഹായത്തിനായി ഉടനടി ടീം കോവിഡ് റിലീഫ് ഫൗണ്ടേഷനിലൂടെ രൂപ നല്കുമെന്നു രാജസ്ഥാന് റോയല്‍സ് അറിയിച്ചു. ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിനൊപ്പം (ബിഎടി) ചേര്‍ന്ന് രാജസ്ഥാന് റോയല്‍സിന്റെ സംഘടനയാണു റോയല്‍ രാജസ്ഥാന് ഫൗണ്ടേഷന് (ആര്‍ആര്‍എഫ്).
വൈറസ് ബാധമൂലം ഇന്ത്യയില്‍ കഷ്ടതയനുഭവിക്കുന്നവര്ക്കും പ്രത്യേകമായി രാജസ്ഥാന് സംസ്ഥാനത്തിനും ഈ ഫൗണ്ടേഷന് വഴി ധനം നല്‍കുമെന്നും ആര്‍ആര്‍എഫ് ചെയര്മാന് രജിത് ബര്താകര് അറിയിച്ചു.
വൈറസ് ബാധമൂലം ഇന്ത്യയില്‍ കഷ്ടതയനുഭവിക്കുന്നവര്ക്കും പ്രത്യേകമായി രാജസ്ഥാന് സംസ്ഥാനത്തിനും ഈ ഫൗണ്ടേഷന് വഴി ധനം നല്‍കുമെന്നും ആര്‍ആര്‍എഫ് ചെയര്മാന് രജിത് ബര്താകര് അറിയിച്ചു.