അഹമ്മദാബാദ്: ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ഏഴു വിക്കറ്റ് ജയം. കോൽക്കത്ത ഉയർത്തിയ 155 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ആദ്യ ഓവറിലെ ആറു പന്തും ബൗണ്ടറി പായിച്ച പൃഥ്വി ഷാ (82) ആണ് ഡൽഹിക്ക് അനായാസ ജയമൊരുക്കിയത്. 47 പന്തിൽ 46 റണ്‍സുമായി ശിഖർ ധവാനും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു.
ഡല്‍ഹിക്കെതിരേ ആന്ദ്രെ റസലിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും മികവില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 154 റണ്‍സാണ് നേടിയത്. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങാനാവാതെ പോയ ഗില്‍ 38 പന്തില്‍ മൂന്നു ഫോറും ഒരു സിക്സും സഹിതം 43 റണ്‍സ് നേടി പുറത്തായി. 27 പന്തില്‍ രണ്ടു ഫോറും നാലു സിക്സും പായിച്ചാണ് റസല്‍ ജന്മദിനം ആഘോഷിച്ചത്.