മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത് ഫുട്ബോളിനെ രക്ഷിക്കാനാണെന്ന അവകാശവാദവുമായി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറന്റീനോ പെരെസ് രംഗത്തെത്തി. പെരെസിന്റെ നേതൃത്വത്തിലാണു യൂറോപ്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്.
എപ്പോഴൊക്കെ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം എതിർപ്പുകളും തലപൊക്കാറുണ്ട്. യൂറോപ്യൻ സൂപ്പർ ലീഗിലൂടെ ഫുട്ബോളിനെ രക്ഷിക്കാനാണു ശ്രമിക്കുന്നത്. പുതിയ തലമുറ ഫുട്ബോളിനോട് താത്പര്യം കാണിക്കുന്നില്ല. മികച്ച മത്സരങ്ങൾ നടക്കാത്തതു മൂലമാണത്. 2024ൽ ആരംഭിക്കാനൊരുങ്ങുന്ന പുതിയ രീതിയുള്ള ചാന്പ്യൻസ് ലീഗ് ഫുട്ബോളിനെ നശിപ്പിക്കും. അതുകൊണ്ടാണ് സൂപ്പർ ലീഗുമായി മുന്നോട്ടു പോകുന്നത്- പെരെസ് പറഞ്ഞു.