മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിനു ജയം. ഹോം മത്സരത്തിൽ ഐബറിനെ 5-0ന് അത്ലറ്റിക്കോ തകർത്തു. എവേ പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഗെറ്റാഫയോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. 70 പോയിന്റുമായി അത്ലറ്റിക്കോ ഒന്നാം സ്ഥാനത്ത് തുടരുന്നു. 67 പോയിന്റുള്ള റയൽ രണ്ടാം സ്ഥാനത്താണ്.