മൊണാക്കോ: മോണ്ടെ കാർലൊ മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിന്. ഫൈനലിൽ റഷ്യയുടെ ആന്ദ്രെ റുബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സിറ്റ്സിപാസ് കിരീടം ചുണ്ടോടടുപ്പിച്ചത്. സ്കോർ: 6-3, 6-3. സിറ്റ്സിപാസിന്റെ കന്നി മാസ്റ്റേഴ്സ് കിരീടമാണ്.