മൊണാക്കോ: മോണ്ടെ കാർലൊ മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക മൂന്നാം നന്പർ താരം സ്പെയിനിന്റെ റാഫേൽ നദാൽ പുറത്ത്. കളിമണ്‍ കോർട്ടിലെ രാജാവായ നദാലിനെ റഷ്യയുടെ ആന്ദ്രെ റുബ്ലേവ് ക്വാർട്ടറിൽ കീഴടക്കി. സ്കോർ: 6-2, 4-6, 6-2. റഷ്യൻ താരത്തിന്റെ റാക്കറ്റിൽനിന്ന് രണ്ട് എയ്സുകൾ പാഞ്ഞപ്പോൾ നദാൽ ഒരെണ്ണം മാത്രമാണ് പായിച്ചത്.
എന്റെ സെർവ് മഹാദുരന്തമായിരുന്നു, ക്ലേ കോർട്ടിൽ കിരീടത്തോടെ സീസണ് തുടങ്ങാനുള്ള അവസരം തുലച്ചു - മത്സരശേഷം നദാൽ പറഞ്ഞു.
12-ാം മോണ്ടെ കാർലൊ കിരീടം ലക്ഷ്യംവച്ചായിരുന്നു നദാൽ ടൂർണമെന്റിന് എത്തിയത്.
സിറ്റ്സിപാസ് x റുബ്ലെവ് ഫൈനൽ
ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും റഷ്യയുടെ റുബ്ലെവും മോണ്ടെ കാർലൊ മാസ്റ്റേഴ്സ് പുരുഷ സിംഗിൾസ് ഫൈനലിൽ ഏറ്റുമുട്ടും. സെമിയിൽ ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു സിറ്റ്സിപാസിന്റെ ഫൈനൽ പ്രവേശനം. സ്കോർ: 6-2, 6-1. ലോക ഒന്നാം നന്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ മൂന്നാം റൗണ്ടിൽ ഇവാൻസ് അട്ടിമറിച്ചിരുന്നു.
നോർവെയുടെ കാസ്പെർ റൂഡിനെ 6-3, 7-5നു കീഴടക്കിയാണ് റുബ്ലെവ് ഫൈനലിൽ പ്രവേശിച്ചത്.