മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡ് എവേ പോരാട്ടത്തിൽ റയൽ ബെറ്റിസുമായി 1-1 സമനിലയിൽ പിരിഞ്ഞു. ഇതോടെ 67 പോയിന്റുമായി അത്ലറ്റിക്കോ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. റയൽ (66), ബാഴ്സ (65) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.