ചെന്നൈ: കോവിഡ് പരീക്ഷണം ജയിച്ചെത്തിയ നിതീഷ് റാണ തകർത്തടിച്ച മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു മികച്ച സ്കോർ. 56 പന്തിൽ നാല് സിക്സും ഒന്‍പത് ഫോറും അടക്കം 80 റണ്‍സ് നേടിയ നിതീഷ് റാണയും 29 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും അടക്കം 53 റണ്‍സ് സ്വന്തമാക്കി രാഹുൽ ത്രിപാഠിയും ചേർന്നപ്പോൾ ഐപിൽ ട്വന്റി-20 ക്രിക്കറ്റിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സ് സ്വന്തമാക്കി. ടോസ് ജയിച്ച സണ്‍റൈസേഴ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കെകെആറിനായി ഓപ്പണർമാരായ റാണയും ശുഭ്മാൻ ഗില്ലും (13 പന്തിൽ 15) ഏഴ് ഓവറിൽ 53 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. രണ്ടാം വിക്കറ്റിൽ റാണ-ത്രിപാഠി കൂട്ടുകെട്ട് 50 പന്തിൽ 93 റണ്‍സ് അടിച്ചുകൂട്ടി. ആന്ദ്രേ റസൽ (5), ഓയിൻ മോർഗൻ (2) എന്നിവർ നിരാശപ്പെടുത്തി. റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർക്കായിരുന്നു വിക്കറ്റ്. ഒന്‍പത് പന്തിൽ 22 റണ്‍സുമായി പുറത്താകാതെനിന്ന ദിനേശ് കാർത്തിക് ആണ് സ്കോർ 187ൽ എത്തിച്ചത്. 15.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സ് എന്ന ശക്തമായ നിലയിൽനിന്നാണ് കെകെആർ 187ലേക്ക് ഒതുങ്ങിയത്.
മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ ഹർഭജൻ സിംഗിന്റെ പന്തിൽ ഡേവിഡ് വാർണറിനെ പാറ്റ് കമ്മിൻസ് വിട്ടുകളഞ്ഞു. രണ്ടാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയ്ക്കു മുന്നിൽ വാർണർ (3) കീഴടങ്ങി. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ഷക്കീബ് അൽ ഹസനു വിക്കറ്റ് സമ്മാനിച്ച് വൃദ്ധിമാൻ സാഹയും (7) പുറത്തായതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 റണ്‍സ് എന്ന നിലയിലായി എസ്ആർഎച്ച്.