അൽമാട്ടി (കസാക്കിസ്ഥാൻ): ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങളായ അൻഷു മാലിക്കും സോനം മാലിക്കും ടോക്കിയോ ഒളിന്പിക്സിന് യോഗ്യത നേടി. ഏഷ്യൻ ഒളിന്പിക് യോഗ്യതാ മത്സരത്തിന്റെ 57 കിലോ വിഭാഗത്തിൽ പത്തൊന്‍പതുകാരിയായ അൻഷു മാലിക്കും 62 കിലോ വിഭാഗത്തിൽ പതിനെട്ടുകാരിയായ സോനം മാലിക്കും ഫൈനലിൽ പ്രവേശിച്ചതോടെയാണ് ഒളിന്പിക് യോഗ്യത ലഭിച്ചത്. അതേസമയം, ഒളിന്പിക് മെഡൽ ജേതാവായ സാക്ഷി മാലിക്കിനു യോഗ്യത സ്വന്തമാക്കാൻ സാധിച്ചില്ല.
അൻഷു മാലിക്ക് ഉസ്ബക്കിസ്ഥാന്റെ അഖ്മെഡോമയെ സെമി ഫൈനലിൽ കീഴടക്കിയാണ് യോഗ്യത നേടിയത്. സോനം മാലിക്ക് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിക്കൊണ്ടാണ് സെമി ഫൈനലിൽ വിജയം സ്വന്തമാക്കിയത്. കസാക്കിസ്ഥാന്റെ അയാവുലിം കാസിമോവയെ 9-6നു കീഴടക്കി താരം ഫൈനലിലെത്തി. 6-0നു പിന്നിൽനിന്നശേഷമായിരുന്നു സോനം മാലിക്കിന്റെ തിരിച്ചുവരവ്.
ഇതോടെ ഇന്ത്യയുടെ മൂന്ന് വനിതകൾ ടോക്കിയോ ഒളിന്പിക്സിനു യോഗ്യത സ്വന്തമാക്കി. 2019 ലോക ചാന്പ്യൻഷിപ്പിലൂടെ വിനേഷ് ഫോഗട്ട് നേരത്തേ യോഗ്യത സ്വന്തമാക്കിയിരുന്നു.