കോട്ടയം: കേരള അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റായി സി.എസ്. സുജാതൻ നിയമിതനായി. രാജ്യാന്തര മുൻ നീന്തൽ താരം ആർ. സതികുമാരി ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തു നടന്ന ജനറൽ കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2024വരെയാണ് കാലാവധി.