മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ഇന്റർ മിലാനും യുവന്റസിനും ജയം. ഇന്റർ മിലാൻ ഹോം മത്സരത്തിൽ 2-1ന് സസോളൊയെ കീഴടക്കി. റൊമേലു ലുകാക്കു (10’), ലൗതാരൊ മാർട്ടിനെസ് (67’) എന്നിവരായിരുന്നു ഇന്ററിന്റെ ഗോൾനേട്ടക്കാർ.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ യുവന്റസ് 2-1ന് നാപ്പോളിയെ കീഴടക്കി. ക്രിസ്റ്റ്യാനൊ റൊണാൾഡോ (13’), പൗലൊ ഡിബാല (73’) എന്നിവരാണു യുവെയ്ക്കായി വലകുലുക്കിയത്.
ലീഗിൽ 29 മത്സരങ്ങൾ പൂർത്തിയായപ്പോൾ 71 പോയിന്റുമായി ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. എസി മിലാൻ (60), യുവന്റസ് (59), അത്ലാന്ത (58), നാപ്പോളി (56) എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.