മാഞ്ചസ്റ്റർ: ബെൽജിയം സൂപ്പർ മധ്യനിര താരമായ കെവിൻ ഡി ബ്രൂയിൻ 2025വരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. സിറ്റിയുമായി താരം പുതിയ കരാറിൽ ഒപ്പുവച്ചു. പ്രീമിയർ ലീഗിൽ വേഗത്തിൽ 50 അസിസ്റ്റ്, യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളിൽ രണ്ടെണ്ണത്തിൽ 20+ അസിസ്റ്റ് എന്നീ റിക്കാർഡുകൾ ഉള്ള താരമാണ് ഇരുപത്തൊന്പതുകാരനായ ഡി ബ്രൂയിൻ.