മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം. ക്വാർട്ടറിലെ സൂപ്പർ പോരാട്ടമായ റയൽ മാഡ്രിഡ് x ലിവർപൂൾ മത്സരം ഇന്ന് അരങ്ങേറും. ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. സ്പാനിഷ് വന്പന്മാരായ റയലിന്റെ ഹോം ഗ്രൗണ്ടിലാണു മത്സരം. യൂറോപ്യൻ ചരിത്രത്തിൽ റയലിനെതിരായ കഴിഞ്ഞ മൂന്ന് പോരാട്ടത്തിലും ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിനു തോൽവിയായിരുന്നു ഫലം.
ഇന്നു നടക്കുന്ന മറ്റൊരു പോരാട്ടത്തിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ജർമൻ സംഘമായ ബൊറൂസിയ ഡോർട്ട്മുണ്ടുമായി കൊന്പുകോർക്കും. സിറ്റിയുടെ തട്ടകത്തിലാണു മത്സരം.
നാളെ രാത്രി 12.30നും രണ്ട് മത്സരങ്ങൾ അരങ്ങേറും. നിലവിലെ ചാന്പ്യനും ജർമൻ വന്പനുമായ ബയേണ്‍ മ്യൂണിക് ഫ്രഞ്ച് കരുത്തരായ പിഎസ്ജിയുമായി മത്സരിക്കും. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവർത്തനമാണ് ഈ പോരാട്ടം. പോർച്ചുഗൽ ക്ലബ് എഫ്സി പോർട്ടോയും ഇംഗ്ലീഷ് ശക്തിയായ ചെൽസിയും തമ്മിലാണു നാളത്തെ മറ്റൊരു മത്സരം.