മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽ റെ 2019-20 സീസണ് ഫുട്ബോൾ കിരീടം റയൽ സോസിഡാഡിന്. ഫൈനലിൽ അത്ലറ്റിക് ബിൽബാവോയെ 1-0ന് സോസിഡാഡ് കീഴടക്കി. 63-ാം മിനിറ്റിൽ മൈക്കൾ ഒയർസബാൽ നേടിയ പെനൽറ്റി ഗോളിലൂടെയായിരുന്നു സോസിഡാഡിന്റെ കിരീടധാരണം. 1987നുശേഷം സോസിഡാഡ് നേടുന്ന ആദ്യത്തെ കിരീടമാണിത്. സോസിഡാഡിന്റെ നീണ്ട 34 വർഷത്തെ കിരീട കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. അതേസമയം, കോപ്പ ഡെൽ റെ ഫൈനലിൽ ബിൽബാവോയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണ്.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഫൈനൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവച്ചതോടെയാണ് ഒരു വർഷത്തിനുശേഷം മത്സരം അരങ്ങേറിയത്. കഴിഞ്ഞ വർഷം മാർച്ച് നാല്, അഞ്ച് തീയതികളിലായിരുന്നു സെമി പോരാട്ടങ്ങൾ. വന്പൻ ക്ലബ്ബുകളായ റയൽ മാഡ്രിഡിനെയും ബാഴ്സയെയും കീഴടക്കിയായിരുന്നു സോസിഡാഡും ബിൽബാവോയും സെമിയിയിൽ പ്രവേശിച്ചത്. റയലിനെ 4-3ന് സോസിഡാഡ് തകർത്തപ്പോൾ ബാഴ്സലോണയെ 1-0ന് ബിൽബാവോ മറികടന്നു.
സിൽവ സ്റ്റാർ
സ്പാനിഷ് താരമായ ഡേവിഡ് സിൽവയുടെ വരവാണു സോസിഡാഡിന്റെ 34 വർഷം നീണ്ട കിരീട കാത്തിരിപ്പ് അവസാനിക്കാൻ കാരണമെന്നു പറഞ്ഞാൽ അദ്ഭുതമില്ല. കാരണം, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ഈ വർഷമാണു സിൽവ സോസിഡാഡിൽ എത്തിയത്. സോസിഡാഡിൽ എത്തിയ ആദ്യ സീസണിൽ സിൽവ ക്ലബ്ബിന്റെ 34 വർഷത്തിനുശേഷമുള്ള ആദ്യ കിരീടത്തിൽ പങ്കാളിയായി.
2010ൽ സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയപ്പോഴും സമാനമായൊരു കിരീട ദൗർലഭ്യതയ്ക്ക് വിരാമമായിരുന്നു. സിൽവയുടെ ആദ്യ സീസണിൽ സിറ്റി എഫ്എ കപ്പ് സ്വന്തമാക്കി. 35 വർഷത്തിനുശേഷം സിറ്റി നേടുന്ന ആദ്യ കിരീടമായിരുന്നു അത്.