മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ലോക ഒന്നാം നന്പർ താരമായ ഓസ്ട്രേലിയയുടെ ആഷ് ബാർട്ടിക്ക്. കനേഡിയൻ താരം ബിയാങ്ക ആൻഡ്രിസ്ക്യുവിനെയാണു ബാർട്ടി മറികടന്നത്. ഫൈനലിൽ 6-3, 4-0ന് ബാർട്ടി മുന്നിട്ടുനിൽക്കുന്പോൾ ആൻഡ്രിസ്ക്യു പരിക്കേറ്റ് പിന്മാറുകയായിരുന്നു.