കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ബി ഗ്രൂപ്പ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം.
ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. രണ്ടാം പകുതിയില്‍ (55-ാം മിനിറ്റ്) മുന്നേറ്റ താരം നിഹാല്‍ സുധീഷിന്റെ പെനല്‍റ്റി ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയമൊരുക്കിയത്. നിഹാല്‍ സുധീഷിനെ ഫൗള്‍ ചെയ്തതിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത നിഹാല്‍ ലക്ഷ്യം കാണുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന് സുരേഷാണ് കളിയിലെ താരം.
ജയത്തോടെ ഗോള്‍ഡന്‍ ത്രെഡ്സിനെ പിന്തള്ളി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് മുന്നേറി. സെമിസാധ്യതകള്‍ ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ഇനി രണ്ടു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.