മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത യാത്രയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തടയിട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡ് 2-0ന് സിറ്റിയെ കീഴടക്കി.
വിവിധ ടൂർണമെന്റുകളിലായി തുടർച്ചയായി 28 മത്സരങ്ങളിൽ തോൽവി അറിയാതെയും ലീഗിൽ 21 മത്സരങ്ങളിൽ തുടർജയം നേടിയുമുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ യാത്ര ഇതോടെ അവസാനിച്ചു. സിറ്റിയുടെ തട്ടകത്തിലായിരുന്നു യുണൈറ്റഡിന്റെ ജയം. 1993, 2000നുശേഷം മാഞ്ചസ്റ്റർ സിറ്റിക്കെതിരേ തുടർച്ചയായി മൂന്ന് തവണ യുണൈറ്റഡ് ഏവേ ജയം നേടുന്നതും ഇതാദ്യം. ബ്രൂണോ ഫെർണാണ്ടസ് (2 പെനൽറ്റി), ലൂക്ക് ഷോ (50’) എന്നിവരാണു യുണൈറ്റഡിനായി ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ടോട്ടനം 4-1ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ഗാരെത് ബെയ്ൽ (25’, 49’), ഹാരി കെയ്ൻ (52’, 76’) എന്നിവരുടെ ഇരട്ട ഗോളാണു ഹൊസെ മൗറീഞ്ഞോയുടെ ടീമിന് ആധികാരിക ജയം സമ്മാനിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും അധികം ഗോൾ നേടുന്ന സഖ്യം എന്ന റിക്കാർഡ് ടോട്ടനത്തിന്റെ ഹാരി കെയ്ൻ - സണ്‍ ഹ്യൂങ് മിൻ കൂട്ടുകെട്ടിന്. സീസണിൽ 14-ാം തവണയാണ് ഇരുവരും ഇടപെട്ട് ഗോൾ നേടുന്നത്.