ആലുവ: 48-ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വര്‍ണ മെഡലുകള്‍ നേടി ജോസ് മാവേലി സംസ്ഥാന വെറ്ററന്‍ ചാമ്പ്യനായി. 70+ വിഭാഗത്തില്‍ 100 മീറ്റര്‍ 14.93 സെക്കൻഡിലും 200 മീറ്റര്‍ 32.02 സെക്കൻഡിലും 400 മീറ്റര്‍ 74.75 സെക്കൻഡിലും ഓടിയെത്തിയാണ് സ്വര്‍ണം നേടിയത്.
മാര്‍ച്ച് 20 മുതല്‍ 25 വരെ ചത്തീസ്ഗഡില്‍ വച്ച് നടക്കുന്ന നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ജോസ് മാവേലി നേടി.
മാര്‍ച്ച് 20 മുതല്‍ 25 വരെ ചത്തീസ്ഗഡില്‍ വച്ച് നടക്കുന്ന നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ജോസ് മാവേലി നേടി.