ബാസൽ: സ്വിസ് ഓപ്പൺ ബാഡ്മിന്റൺ വനിതാ ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധു പരാജയപ്പെട്ടു. സ്പാനിഷ് താരമായ കരോളിന മാരിനെതിരായ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമിനായിരുന്നു സിന്ധുവിന്റെ തോൽവി. 35 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 21-12, 21-5ന് കരോളിന കിരീടം സ്വന്തമാക്കി