ലക്നോ: ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനായി 100 ഏകദിനങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയായി ഹർമൻപ്രീത് കൗർ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചു മത്സരങ്ങളടങ്ങുന്ന ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിലാണു ഹർമൻ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യ എട്ടു വിക്കറ്റിനു പരാജയപ്പെട്ടു. സ്കോർ: ഇന്ത്യ 50 ഓവറിൽ 177/9. ദക്ഷിണാഫ്രിക്ക 40.1 ഓവറിൽ 178/2.