മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോൾ 2020-21 സീസണ് ലീഗ് പോരാട്ടത്തിന് ഇന്നു കൊട്ടിക്കലാശം. ഇന്ന് രണ്ടു മത്സരങ്ങൾ നടക്കും. ആദ്യമത്സരം എഫ്സി ഗോവയും ഹൈദരാബാദ് എഫ്സിയും തമ്മിലാണ്. വൈകുന്നേരം അഞ്ചിനു നടക്കുന്ന ഈ മത്സരത്തിലെ വിജയികൾ സെമിയിലേക്ക് മുന്നേറും. രണ്ടാം മത്സരം മോഹൻ ബഗാനും മുംബൈയും തമ്മിലാണ്. ലീഗ് വിന്നേഴ്സ് ഷീൽഡ് ട്രോഫി ആർക്കെന്നു നിശ്ചിയിക്കുന്ന പോരാട്ടമാണിത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിനാണ് ലീഗ് ട്രോഫി.
എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവ സെമിയിലേക്ക് ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.
ഒഡീഷ 6-5 ഈസ്റ്റ് ബംഗാൾ
ഇന്നലെ 11 ഗോൾ പിറന്ന ത്രില്ലറിൽ ഒഡീഷ 6-5ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ഒഡീഷയ്ക്കായി റാംഫൻഗ്വാവയും മവിഹ്മിഗ്താഗ്വയും ഇരട്ട ഗോൾ നേടി.