കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് മാര്‍ച്ച് ആറിന് തുടക്കം. കൊച്ചി, തൃശൂര്‍ എന്നീ വേദികളിലായി 12 ടീമുകളാണ് ലീഗില്‍ ഏറ്റുമുട്ടുന്നത്. കൊച്ചിയില്‍ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലും തൃശൂരില്‍ കോര്പറേഷന് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ . വാരാന്ത്യങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് ആറിന് വൈകുന്നേരം നാലിന് മഹാരാജാസ് സ്റ്റേഡിയത്തില്‍ കേരള യുണൈറ്റഡ് - കോവളം എഫ്സി പോരാട്ടത്തോടെയാണ് സീസണ് തുടങ്ങുക.